Thursday, May 2, 2024
keralaNews

പുണ്യം പൂങ്കാവനം പദ്ധതി ;സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കും.മാസ്റ്റര്‍ അച്ച്യുത്. 

ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന എരുമേലി അടക്കമുള്ള തീര്‍ഥാടനകേന്ദ്രങ്ങളില്‍ സംസ്ഥാന പോലീസ് നടപ്പാക്കിവരുന്ന പുണ്യം പൂങ്കാവനം പദ്ധതി സംസ്‌കാരത്തിന് നേര്‍കാഴ്ച ഒരുക്കുന്നതാണെന്ന് മാമാങ്കം സിനി ഫ്രെയിം മാസ്റ്റര്‍ അച്യുത് പറഞ്ഞു. എരുമേലിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മാസ്റ്റര്‍ അച്യുത്.പുതുപ്പള്ളി ജോര്‍ജീന്‍ പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന അച്ചുത് അഞ്ചു വയസ്സു മുതല്‍ കളരി അഭ്യസിച്ചു വരുകയാണ് വരികയാണ്. മാമാങ്കം സിനിമയില്‍ കഥാനായകന്‍ ഒപ്പം വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്ത അച്ചുത് ഒരു വര്‍ഷം സിനിമ സംഘത്തോടൊപ്പം താമസിച്ചാണ് അഭിനയരംഗത്ത് തുടക്കം കുറിച്ചത്.പുതിയ സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നതായും അച്ച്യുത് പറഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശി ഗോകുലം വീട്ടില്‍ ബാലഗോപാലാന്‍/ശോഭ ദമ്പതികളുടെ മകനാണ് അച്യുത് .അരുന്ധതി ഏക സഹോദരിയാണ്.