Monday, May 13, 2024
keralaNews

കത്തോലിക്ക പള്ളി പെന്തെക്കോസ്ത് വിശ്വാസിക്ക് കല്ലറ തുറന്നു കൊടുത്ത് മാതൃകയായി

എടത്വ: സെമിത്തേരിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സംസ്‌ക്കാരം നടത്തുന്നതിന് ബുദ്ധിമുട്ടിയ പെന്തെക്കോസ്ത് സഭയ്ക്ക് സഹായവുമായി കത്തോലിക്ക പള്ളി. കഴിഞ്ഞ ദിവസം നിര്യാതയായ ആനപ്രമ്ബാല്‍ തെക്ക് സൗഹൃദ നഗറില്‍ പരുത്തിക്കല്‍ പരേതനായ വര്‍ഗ്ഗീസ് മാത്തന്റെ ഭാര്യ മറിയാമ്മ വര്‍ഗ്ഗീസിന്റെ (കുഞ്ഞമ്മ 65) സംസ്‌ക്കാരം ആണ് ആനപ്രമ്ബാല്‍ തെക്ക് നിത്യസഹായ മാതാ മലങ്കര കാതോലിക്ക പള്ളി സെമിത്തേരിയില്‍ നടത്തിയത്.

ആനപ്രമ്ബാല്‍ ഐ.പി.സി പെനിയേല്‍ ചര്‍ച്ച് പാസ്റ്റര്‍ സാം റ്റി. ഫിലിപ്പ്, പി കെ. പൊന്നച്ചന്‍, എന്‍.സി.ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഭവനത്തില്‍ ശുശ്രൂഷകള്‍ നടന്നു. ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കല്ലറ തുറന്ന് കൊടുത്ത് മാതൃകയായ ഇടവക വികാരി റവ.ഫാദര്‍ തോമസ് ആലുങ്കല്‍ പാരിഷ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അഭിനന്ദിച്ചതോടൊപ്പം കൊറോണ മൂലം മരണമടഞ്ഞ പല വിശ്വാസികളെയും തങ്ങളുടെ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതിന് അനുവദിക്കാത്ത പെന്തെക്കോസ്തു വിശ്വാസികളുടെ കണ്ണു കൂടി തുറക്കപ്പെടണമെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.