Monday, May 6, 2024
keralaNews

കടകൾ തുറക്കാൻ അനുവദിക്കണം ; വ്യാപാരി വ്യവസായി സമിതി. 

കോവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ വ്യാപാരികളുടെ കടകള്‍ തുറക്കാനും – റ്റിപിആറ് നിര്‍ണ്ണയിക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധർണ്ണ നടത്തി.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി എരുമേലി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ രാവിലെ 11 മണിക്ക്  ധർണ്ണ നടത്തി.വ്യാപാരി വ്യവസായ സമിതി മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡൻറ് പി ആർ സാബു അധ്യക്ഷത വഹിച്ച ധർണ്ണയിൽ  വ്യാപാര വ്യവസായ സമിതി സംസ്ഥാന കമ്മിറ്റി അംഗം പി എ  ഇർഷാദ് ഉദ്ഘാടനം ചെയ്തു.
സമിതി കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി അംഗം പി ആർ ഹരികുമാർ,
ദയാനന്ദ ബാബു, ഹരീഷ് പി പി , അനീഷ് ഹസ്സൻ ,സൈദ് മുഹമ്മദ്,തുടങ്ങിയവർ സംസാരിച്ചു.