Friday, March 29, 2024
keralaNews

സൗജന്യ പ്രമേഹ നിര്‍ണ്ണയ സൗകര്യമൊരുക്കി മേരീക്വീന്‍സ് പഞ്ചാരവണ്ടി നാട്ടിലിറങ്ങും.

കാഞ്ഞിരപ്പളളി: ലോക പ്രമേഹ ദിനമായ നവംബര്‍ 14 ഞായറാഴ്ച്ച, സൗജന്യ പ്രമേഹ നിര്‍ണ്ണയ സൗകര്യമൊരുക്കി മേരീക്വീന്‍സ് പഞ്ചാരവണ്ടി കാഞ്ഞിരപ്പളളി, ചങ്ങനാശേരി, മീനച്ചില്‍ താലൂക്കുകളിലെ വിവിധയിടങ്ങളില്‍ എത്തും. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തുന്ന പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന പഞ്ചാര വണ്ടിയില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി പ്രമേഹ രോഗനിര്‍ണയവും, പരിശോധനയും നടത്താവുന്നതാണ് . രാവിലെ 07.30 നു പൂഞ്ഞാര്‍ എം എല്‍ എ പഞ്ചാര വണ്ടികളുടെ പ്രയാണം ഫ്‌ലാഗ് ഓഫ് ചെയ്യും.

പഞ്ചാരവണ്ടി എത്തുന്ന സ്ഥലങ്ങളും സമയവും

എരുമേലി (രാവിലെ 08.30 ന്) – കരിക്കാട്ടൂര്‍ (രാവിലെ 11.00 ന്) മണിമല (ഉച്ചയ്ക്ക് 01.30 ന്) മണ്ണംപ്ലാവ് (ഉച്ച കഴിഞ്ഞു 03.30 ന്) – കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ 75111 12126

പൂഞ്ഞാര്‍ (രാവിലെ 08.00 ന്) തിടനാട് (രാവിലെ 11.00 ന്) കാളകെട്ടി ((ഉച്ച കഴിഞ്ഞു 02 .00 ന്) ) കാഞ്ഞിരപ്പളളി (ഉച്ച കഴിഞ്ഞു 03.30 ന്) കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ 94953 95742

പാറത്തോട് (രാവിലെ 08.30 ന്) മുണ്ടക്കയം (രാവിലെ 10.30 ന്) 35 -മൈല്‍ (ഉച്ച കഴിഞ്ഞു 02.00 ന്) , പുലിക്കുന്ന് (വൈകിട്ട് 04.00 ന്) കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ 82810 01026

പൊന്‍കുന്നം (രാവിലെ 08.30 ന്) കൊടുങ്ങൂര്‍ (രാവിലെ 11.00 ന്) ചാമം
പതാല്‍ (ഉച്ച കഴിഞ്ഞു 02.00 ന്) തെക്കേത്ത് കവല (വൈകിട്ട് 04.00 ന്) കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ 9744997272

പഞ്ചാരവണ്ടിയുടെ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്കായി വിവിധ ചെക്കപ്പുകള്‍ക്കു നവംബര്‍ 30 വരെ പ്രത്യേക നിരക്കിളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.