Monday, April 29, 2024
keralaNews

പി.സി.ജോര്‍ജ് ഇടക്കാല ജാമ്യം ലഭിച്ചതോടെ വീട്ടില്‍ തിരിച്ചെത്തി.

ഈരാറ്റുപേട്ട :വിദ്വേഷ പ്രസംഗത്തിന്റെ പേരിലുള്ള അറസ്റ്റ് ഭീഷണിയെ തുടര്‍ന്ന് ഒളിവിലായിരുന്ന പി.സി.ജോര്‍ജ് ഇടക്കാല ജാമ്യം ലഭിച്ചതോടെ തിങ്കളാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാവിലെ അരുവിത്തുറ പള്ളിയില്‍ പോയി. പൂഞ്ഞാറില്‍ ഒരു മരണ വീട് സന്ദര്‍ശിച്ചു. മാധ്യമങ്ങളുടെ മുന്നില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച അദ്ദേഹം സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ തയാറായതുമില്ല.