Friday, April 19, 2024
keralaNews

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ : ജയ അരി റേഷന്‍ കടകള്‍ വഴി നല്‍കും

തിരുവനന്തപുരം:സംസ്ഥാനത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍.ജയ അരി റേഷന്‍ കടകള്‍ വഴി നല്‍കാന്‍ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയല്‍ സംസ്ഥാനങ്ങളില്‍ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദര്‍ശിക്കും.ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആന്ധ്രയിലേക്ക് പോകുകയാണ്.അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും.അയല്‍ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി,പ്രോസസിങ് ചാര്‍ജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാന്‍ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയര്‍ന്നത്.നിത്യോപയോഗ സാധനങ്ങളില്‍ വില കൂടുതലായി കാണുന്നില്ല.പൂഴ്ത്തി വെയ്പ്പ് തടയാന്‍ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി വിലക്കയറ്റത്തില്‍ കേന്ദ്രത്തിനുമുണ്ട് സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം.ഗോതമ്പ് ഒരു വര്‍ഷത്തേക്ക് ഉണ്ടാകില്ല എന്ന് കേന്ദ്രം അറിയിച്ചു.മണ്ണെണ്ണ 40% കുറച്ചുവെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ കുറ്റപ്പെടുത്തി.