Thursday, May 2, 2024
keralaLocal NewsNews

കാഞ്ഞിരപ്പളളി മേരീക്വീന്‍സില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണ്ണയ ക്യാമ്പ് 2022 ഏപ്രില്‍ 04 മുതല്‍ 13 വരെ

കാഞ്ഞിരപ്പളളി: മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന് കീഴില്‍ നാളെ മുതല്‍ ഏപ്രില്‍ 13 വരെ സൗജന്യ അസ്ഥിരോഗ രോഗനിര്‍ണ്ണയ ക്യാമ്പ് നടക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടര്‍, ഫിസിയോ തെറാപ്പി കണ്‍സള്‍ട്ടേഷന്‍, ഡിജിറ്റല്‍ എക്‌സ് റേ, ബി.എം.ഡി ടെസ്റ്റ് എന്നിവ സൗജന്യമായി ലഭ്യമാകും. ഒപ്പം വിവിധ ലാബ് പരിശോധനകള്‍, ശസ്ത്രക്രിയകള്‍ തുടങ്ങിയവയില്‍ പ്രത്യേക നിരക്കിളവും ലഭിക്കുന്നതാണ്.ഓര്‍ത്തോ പീഡിക് വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ജയകൃഷ്ണന്‍ എസ്, ഓര്‍ത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് & സ്‌പോര്‍ട്‌സ് ഇഞ്ചുറീസ് വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ബ്ലെസ്സിന്‍ എസ് ചെറിയാന്‍ എന്നിവര്‍ ചികിത്സകള്‍ക്ക് മേല്‍നോട്ടം വഹിക്കും.ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം നിര്‍ബന്ധമായും ഉപയോഗപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04828201300, 8281262626.