Friday, May 10, 2024
keralaNewspolitics

പി.പി.മുകന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം :ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി.പി.മുകന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയിലെ മെഡിക്കല്‍ തീവ്രപരിചരണ വിഭാഗത്തില്‍   പ്രവേശിപ്പിച്ചു . ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. ബിജെപി സംഘടനാ സെക്രട്ടറിയായി. പിന്നീട് സ്വദേശമായ കണ്ണൂരില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇവിടെ നിന്നും ചികിത്സാര്‍ത്ഥം തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ താമസമാക്കിയിരിക്കുകയായിരുന്നു.