Friday, April 19, 2024
indiaNewspolitics

ബംഗാളിനെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റാലി

തൃണമൂലിനെ ഞെട്ടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി. ലക്ഷക്കണക്കിനാളുകളാണ് റാലിയില്‍ പങ്കെടുത്തത്. ബംഗാള്‍ ഇന്ത്യയ്ക്ക് അഭിമാനം സമ്മാനിച്ച നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാന്‍മാരായ നേതാക്കളെയും ബംഗാളിനെ നശിപ്പിച്ചവരെയും ഒരുപോലെ കണ്ടുനിന്ന സ്ഥലമാണ് ബ്രിഗേഡ് പരേഡ് മൈതാന്‍.  ബംഗാളിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ബംഗാള്‍ ജനതയെ മമതാ ബാനര്‍ജി പിന്നില്‍ നിന്നും കുത്തിയെന്നും സമാധാനവും സമൃദ്ധിയുമാണ് ബംഗാള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരു ഭാഗത്ത് തൃണമൂലും ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടികളും അവരുടെ ബംഗാള്‍ വിരുദ്ധ സമീപനവുമാണുള്ളത്. എന്നാല്‍ മറുഭാഗത്തുള്ളത് ബംഗാളിലെ ജനങ്ങളാണ്. സുവര്‍ണ ബംഗാള്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ബംഗാളിലെത്തിയത് വികസനത്തിന് വേണ്ടിയാണ്. സംസ്‌കാരം സംരക്ഷിച്ച് നിക്ഷേപം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ്നല്‍കി.                                     അടുത്ത 25 വര്‍ഷം ബംഗാളിന് നിര്‍ണായകമാണ്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് 25 വര്‍ഷത്തെ വികസനത്തിന് അടിത്തറ പാകുക. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാ ജനങ്ങള്‍ക്കും അവര്‍ കണ്ട സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന ഉറപ്പ് നല്‍കാനാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.