Friday, May 10, 2024
keralaNewsUncategorized

കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി പോലീസ് പിടിയില്‍

കൊച്ചി : കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലിയെ (തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ഷാജി) വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല കുരയ്ക്കണ്ണി സ്വദേശി തൗഫീഖ് എന്ന യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ ക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. വധശ്രമം, മോഷണം, ഭീഷണിപ്പെടുത്തി പണംതട്ടല്‍, പിടിച്ചുപറി, ലഹരിക്കടത്ത്, അടിപിടി തുടങ്ങി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവും മയക്കുഗുളികകളും നല്‍കാന്‍ ശ്രമിച്ചതുള്‍പ്പെടെ കേസുകളിലും പ്രതിയാണ്.വര്‍ക്കല ബ്യൂറോമുക്ക് ഓട്ടോ സ്റ്റാന്‍ഡിന് മുന്‍വശത്ത് വച്ചാണ് ഫാന്റം പൈലി, തൗഫീക്കിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഫാന്റം പൈലിയുടെ സഹോദരനുമായി തൗഫീഖ് സൗഹൃദത്തില്‍ ആയിരുന്നു. സ്വന്തം സഹോദരനോടുള്ള വൈരാഗ്യം കാരണമാണ് സുഹൃത്തായ തൗഫീഖിനെ പ്രതി കൊല ചെയ്യാന്‍ ശ്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.