Sunday, May 5, 2024
keralaNews

പി.എസ്.സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ പ്രതികളായ പി.എസ്.സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.നേരത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഇരു പ്രതികളും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോഫപോസ ചുമത്തിയിട്ടുള്ളതിനാല്‍ പുറത്തിറങ്ങാനാവില്ല.