Saturday, April 27, 2024
indiaNews

ഒരാള്‍ സന്ദേശം കണ്ടുവെന്ന് ഉറപ്പിക്കുന്നതിനുള്ള തെളിവായി വാട്‌സ്ആപിലെ നീല ടിക് മാര്‍ക് പരിഗണിക്കാമെന്നു മുംബൈ ഹൈകോടതി.

ഒരാള്‍ സന്ദേശം കണ്ടുവെന്ന് ഉറപ്പിക്കുന്നതിനുള്ള തെളിവായി വാട്‌സ്ആപിലെ നീല ടിക് മാര്‍ക് പരിഗണിക്കാമെന്നു മുംബൈ ഹൈകോടതി. എസ്ബിഐയും പേയ്മെന്റ് സെര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും തമ്മിലുള്ള കേസിലാണ് ബോംബെ ഹൈക്കോടതിയുടെ ഇക്കാര്യം വ്യക്തമാക്കിയത്. ഡിഫോള്‍ടര്‍ക്ക് വാട്‌സ്ആപ് വഴി നോടീസ് ലഭിക്കുക മാത്രമല്ല, ആ നോടീസ് തുറക്കുകയും ചെയ്തുവെന്ന വാദിയുടെ അഭിപ്രായവും ഹൈകോടതി ശരിവച്ചു.വാട്‌സ്ആപ് വഴി നിയമപരമായ നോടീസ് അയയ്ക്കുകയും വാട്സ്ആപ് സന്ദേശമയയ്ക്കല്‍ അപ്ലികേഷന് മുകളിലൂടെ നീല ടിക്ക് കാണുകയും ചെയ്താല്‍ പ്രതിക്ക് ആ അറിയിപ്പ് ലഭിച്ചുവെന്നതിന്റെ സാധുവായ തെളിവായി കണക്കാക്കുമെന്നും കോടതി ചൂണ്ടികാട്ടി.സുപ്രീംകോടതിയും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍, സ്പീഡ് പോസ്റ്റ് / കൊറിയര്‍ വഴി നിയമ അറിയിപ്പുകള്‍ അയയ്ക്കണമെന്നത് ഇനി നിര്‍ബന്ധമാവില്ല. വാട്‌സ്ആപ് വഴി അറിയിപ്പുകള്‍ അയച്ചാലും അതു നിയമപരമായി തന്നെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഉപയോക്താവ് നീല ടിക് ഫീചെര്‍ അപ്രാപ്തമാക്കിയിട്ടുണ്ടെങ്കില്‍, ഇമെയില്‍ / ഫാക്സ് ചെയ്യാം.