Monday, May 6, 2024
keralaNewspolitics

പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന്; ഷോണ്‍ ജോര്‍ജ്.

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം ആരോപിച്ച് പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നേരിടുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. പിസി ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം. 

ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ പി.സി. ജോര്‍ജിന്റെ പ്രസംഗത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ‘ഒരുമകന്‍ എന്ന നിലയിലാണ് ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു ഷോണിന്റെ മറുപടി.

മകന്‍ എന്നനിലയിലാണ് ഇപ്പോള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അല്ല. എന്റെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ കഴിഞ്ഞു.

അതിനാല്‍ എനിക്ക് ഒരു മകനെന്ന നിലയിലേ ഇനി പ്രവര്‍ത്തിയ്ക്കാന്‍ കഴിയൂയെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. സ്വന്തം വാഹനത്തില്‍ തിരുവനന്തപുരത്തേയ്ക്ക് പോകുന്ന പിസി ജോര്‍ജിനെ ഷോണ്‍ ജോര്‍ജും അനുഗമിക്കുന്നുണ്ട്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഫോര്‍ട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.

പുലര്‍ച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ടിപ്പു തികഞ്ഞ വര്‍ഗീയവാദിയാണെന്നും മുസ്ലീങ്ങള്‍ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തില്‍ ഉണ്ടെന്നും ഉള്‍പ്പെടെയുളള യാഥാര്‍ത്ഥ്യങ്ങളാണ് പി.സി ജോര്‍ജ്ജ് തുറന്നടിച്ചത്.