Wednesday, May 15, 2024
keralaNewspolitics

പി.സി ജോര്‍ജുമായി പോയ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍.

വിദ്വേഷപ്രസംഗ വിവാദത്തില്‍ കസ്റ്റഡിയിലായ പി.സി ജോര്‍ജുമായി പോയ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. തിരുവനന്തപുരം വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പി സി ജോര്‍ജിന്റെ വാഹനം തടഞ്ഞത്. പി സി ജോര്‍ജിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പിന്തുണ അറിയിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പി സി ജോര്‍ജ് നന്ദി പറഞ്ഞു. അതേസമയം, പട്ടത്ത് പി സി ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മൂന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.