Sunday, May 19, 2024
keralaNewspolitics

പിണറായിയുടെ അടുക്കളക്കാരനാകേണ്ടിവന്നാല്‍ അഭിമാനമെന്ന് എ.വി.ഗോപിനാഥ്.

പിണറായിയുടെ അടുക്കളക്കാരനാകേണ്ടിവന്നാല്‍ അഭിമാനമെന്ന് പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ്. പിണറായിയുടെ ചെരുപ്പ് നക്കേണ്ടിവന്നാല്‍ അതും അഭിമാനകരം. അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോടാണ് പ്രതികരണം. ഗോപിനാഥിന് പിണറായിയുടെ എച്ചിലെടുക്കേണ്ടിവരുമെന്നായിരുന്നു അനിലിന്റെ പോസ്റ്റ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മനസിനെ തളര്‍ത്തുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് എ.വി.ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് താന്‍ തടസമാകുമോ എന്ന ഭീതിയാണ് തീരുമാനത്തിന് കാരണം. പ്രവര്‍ത്തകരുടെ പ്രതീക്ഷക്കനുസരിച്ച് നേതാക്കള്‍ ഉയരുന്നില്ല. നിലവില്‍ ഒരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.