Saturday, May 18, 2024
keralaNewsObituary

തൃശൂരില്‍ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു.

തൃശൂര്‍ പാലപ്പിള്ളിയിലും കുണ്ടായിയിലും കാട്ടാന രണ്ടു പേരെ ചവിട്ടിക്കൊന്നു. ടാപ്പിങ് തൊഴിലാളികളാണ് മരിച്ചവര്‍. കാട്ടാനകളെ തുരത്താന്‍ നടപടി വൈകിയതില്‍ പ്രതിഷേധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.തൃശൂര്‍ പാലപ്പിള്ളി എലിക്കോട് ക്ഷേത്രത്തിനു സമീപമാണ് ആദ്യത്തെ കാട്ടാന ആക്രമണം. ബൈക്കില്‍ പോകുകയായിരുന്ന പാലപ്പിള്ളി സ്വദേശി സൈനുദ്ദീനെയാണ് ആന ആക്രമിച്ചത്. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയായ പീതാംബരന്‍ സൈക്കിളില്‍ പോകുമ്പോഴാണ് കാട്ടാനയുടെ മുമ്പില്‍ അകപ്പെട്ടത്. ഇരുവരും തല്‍ക്ഷം മരിച്ചു. സൈനുദ്ദീന് നാല്‍പത്തിയൊന്‍പതും പീതാംബരന് അന്‍പത്തിയൊന്‍പതും വയസായിരുന്നു. ടാപ്പിങ് തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്. വനംപാലകര്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രകോപിതരായി. ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു.ഒരു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് നാലു ജീവനുകളാണ്. പാലപ്പിള്ളി േമഖലയില്‍ കാട്ടാനക്കൂട്ടം റോഡിലേക്ക് വരെ എത്തുന്നുണ്ട്. ചിമ്മിനി ഡാം റോഡിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്കും ഭീഷണിയാണ് ആനക്കൂട്ടം. വേനല്‍ക്കാലത്ത് ആനക്കൂട്ടം നാട്ടിലേയ്ക്ക് ഇറങ്ങാറുണ്ട്. ഇപ്പോള്‍ മഴക്കാലത്തും ആനക്കൂട്ടങ്ങള്‍ കാടുകയറാത്തതാണ് പ്രശ്‌നം.