Friday, May 3, 2024
keralaNews

പിക്കപ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം…

ആലപ്പുഴ എംസി റോഡില്‍ മുളക്കുഴയില്‍ പിക്കപ് വാനും ലോറിയും കൂട്ടിയിടിച്ചു തൃശൂര്‍ സ്വദേശി മരിച്ചു. വാന്‍ ഡ്രൈവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ വലപ്പാട് നബിലിന്റെ മകന്‍ പുതിയ വീട്ടില്‍ നജീബ് (20) ആണു മരിച്ചത്. വാന്‍ ഡ്രൈവര്‍ തൃശൂര്‍ ചാഴൂര്‍ കരിപ്പാംകുളം അജ്മലിനെ (22) തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ വില്ലേജ് ഓഫിസിനു സമീപമാണ് അപകടമുണ്ടായത്.