Monday, April 29, 2024
indiakeralaNews

പിഎസ്എല്‍വി സി-52 വിക്ഷേപണ ദൗത്യം വിജയം.

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എല്‍വി സി-52 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ 5.59നായിരുന്നു പിഎസ്എല്‍വി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലര്‍ച്ചെ 4.29നാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം.ആധുനിക റഡാല്‍ ഇമേജിംഗ് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ്, കൃഷിക്ക് ആവശ്യമായ കാര്യങ്ങള്‍, മണ്ണിലെ ഈര്‍പ്പം, ജല മാപ്പിംഗ് എന്നിവയ്ക്ക് ഈ ദൗത്യം സഹായകരമാകും.