Friday, March 29, 2024
keralaNewsObituary

കണ്ണൂരില്‍ ബോംബ് എറിഞ്ഞതും മരിച്ചതും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകര്‍. മേയര്‍

കണ്ണൂര്‍ : തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ പ്രതികള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകര്‍. കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനനാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്.

ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത ഞായറാഴ്ച രാത്രി പ്രതികള്‍ ബോംബ് ഏറ് പരിശീലനം നടത്തിയെന്നും മേയര്‍ അറിയിച്ചു.രാത്രി ഒരു മണിക്ക് പ്രദേശത്തു നിന്നും ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടയാതായാണ് പ്രദേശവാസികള്‍ പറയുന്നത്. കൊല്ലപ്പെട്ട ജിഷ്ണു ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിവാഹ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. ഇത് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.എന്നാല്‍ ഇവര്‍ ബോംബുമായിട്ടാണ് പിന്നീട് വരുന്നത്. സംഭവം ആസൂത്രിതമായിരുന്നു. എല്ലാവരും ഒരേപോലെ വസ്ത്രം ധരിച്ചാണ് എത്തിയത്. കൊല്ലപ്പെട്ട ആളുടെയും, ആക്രമണം നടത്തിയവരുടെയും കയ്യിലും നെറ്റിയിലും ചുവന്ന റിബ്ബണ്‍ കെട്ടിയിരുന്നു.

 

ഏറുപടക്കം വാങ്ങിച്ച് അതില്‍ സ്ഫോടക വസ്തു നിറച്ചാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചത്. സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ തങ്ങള്‍ വലിയവരാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ വിവാഹ സംഘത്തിന് നേരെ ആക്രമണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തില്‍ ബോംബ് നിര്‍മ്മിച്ചയാളുള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏച്ചൂര്‍ സ്വദേശികളായ റിജില്‍ സി.കെ, സനീഷ്, അക്ഷയ്, ജിജില്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സംഘത്തിലുള്ള മിഥുനാണ് ബോംബ് എറിഞ്ഞത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.