Tuesday, May 14, 2024
keralaNewspolitics

തൃക്കാക്കര നഗരസഭാ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.

യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭാ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രന്മാരുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ ഭരണം. സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം പിടിക്കാം.
രാവിലെ നഗരസഭയ്ക്ക് മുന്നില്‍ ഇടതുമുന്നണിയുടെ പ്രക്ഷോഭം നടന്നു. തൊട്ടുപിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനുമടക്കം 18 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയ നോട്ടീസ് തയ്യാറാക്കി. നഗരകാര്യവകുപ്പ് റീജണല്‍ ജോയിന്റ് ഡയറക്ടര്‍ക്കാണ് നോട്ടീസ് കൈമാറിയത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവര്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും ഭരണം വീഴുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.43 അംഗ കൗണ്‍സിലില്‍ 25 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് യുഡിഎഫിന് ഉള്ളത്. ഒരു സ്വതന്ത്രനടക്കം 18 പേര്‍ ഇടതുപക്ഷത്തും. 22 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ആയാല്‍ ഭരണം പിടിക്കാം. മൂന്നാഴ്ചയായി നഗരസഭ കവാടത്തിന് മുന്നില്‍ എല്‍ഡിഎഫ് നടത്തി വന്ന സമരം അവസാനിപ്പിച്ചു. അവിശ്വാസ പ്രമേയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.