Tuesday, May 14, 2024
indiaNewspolitics

ഇന്ന് ഉത്തരാഖണ്ഡും ഗോവയും പോളിംഗ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ന് ഉത്തരാഖണ്ഡും ഗോവയും പോളിംഗ് ബൂത്തിലേക്ക്. രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് ഗോവയും ഉത്തരാഖണ്ഡും പോളിംഗ് ബൂത്തിലേക്ക്. ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് ജനവിധി നേരിടുന്നത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ് നടക്കുന്നത്.

 

ഗോവയില്‍ 40 സീറ്റുകളില്‍ 301 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.ഇതില്‍ 68 പേര്‍ സ്വതന്ത്രരാണ്. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലാണ് ബിജെപി തുടര്‍ ഭരണ ത്തിനായി ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സ് വീണ്ടും ഭരണം പിടിക്കാനുള്ള പരിശ്രമത്തിലാണ്. തൃണമൂല്‍ സംസ്ഥാനത്ത് ആദ്യമായി മത്സര രംഗത്തുണ്ടെന്നതും പ്രത്യേകതയാണ്. ആംആദ്മി പാര്‍ട്ടിയും വോട്ടര്‍മാര്‍ക്ക് വലിയ വാഗ്ദ്ദാനങ്ങളാണ് നല്‍കുന്നത്.

 

 

 

ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളിലേക്ക് 636 പേരാണ് ജനവിധി നേടുന്നത്. ഭരണ തുടര്‍ച്ച യ്ക്കായി ബിജെപി യുവനേതാവ് പുഷ്‌ക്കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് പോരാട്ടത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ്സ് മുതിര്‍ന്ന നേതാവ് ഹരീഷ് റാവതിന്റെ നേതൃത്വ ത്തിലാണ് വീണ്ടും ഉത്തരാഖണ്ഡില്‍ അധികാരം പിടിക്കാന്‍ നോക്കുന്നത്.