Monday, April 29, 2024
AgricultureindiaNewspolitics

പിഎം കിസാന്‍ സമ്മാന്‍ നിധി ധനസഹായ വിതരണം തിങ്കളാഴ്ച

പി എം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി . ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനം നടത്തുക.പദ്ധതിപ്രകാരം രാജ്യത്തെ 9.75 കാര്‍ഷിക കുടുംങ്ങള്‍ക്ക് 19,500 കോടിരൂപ കൈമാറുമെന്നും അറിയിച്ചു . ചടങ്ങില്‍ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നും വ്യക്തമാക്കി.അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് പി എം കിസാന്‍ സമ്മാന്‍ നിധി പദ്ധതി.2000 രൂപ വീതം മൂന്നുമാസമായാണ് തുക ഗുണഭോക്താക്കള്‍ക്ക് നല്‍കുക.