Friday, May 3, 2024
indiaNewsSports

നീരജ് ചോപ്ര

2020 ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ അഭിമാനമായ താരമാണ് നീരജ് ചോപ്ര. 87.58 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ജൂനിയര്‍ ലോക റെക്കോര്‍ഡ് നേടിയ ഏക ഇന്ത്യന്‍ താരവുമാണ് നീരജ് ചോപ്ര. 2016 ല്‍ പോളണ്ടിലെ ബീഗോഷില്‍ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്ലറ്റിക്സ് മീറ്റിലാണ് ജാവലിന്‍ ത്രോയില്‍ നീരജ് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത് ധ2പ,ധ3പ. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് നീരജ്. 86.48 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് പത്തൊമ്പതുകാരനായ ഇന്ത്യന്‍ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത് .

2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു നീരജ് സ്വര്‍ണ മെഡല്‍ നേടി ദേശീയ റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

വ്യക്തിവിവരങ്ങൾ                                                                                            ദേശീയത -Indian
ജനനം – 24 ഡിസംബർ 1997  (23 വയസ്സ്)[1]
പാനിപ്പത്ത് ,ഹരിയാന, ഇന്ത്യ
വിദ്യാഭ്യാസം – DAV College, Chandigarh Sport
രാജ്യം – ഇന്ത്യ
കായികയിനം – Track and field Event(s) ജാവലിൻ ത്രോ
പരിശീലിപ്പിച്ചത് – Uwe Hohn
നേട്ടങ്ങൾ
Personal best(s)
88.06 (Asian Games 2018) NR

Medal record
Men’s Javelin throw
Representing  ഇന്ത്യ
Asian Games
Gold medal – first place 2018 Jakarta Javelin throw
Commonwealth Games
Gold medal – first place 2018 Gold Coast Javelin throw
Asian Championships
Gold medal – first place 2017 Bhubaneshwar Javelin throw
South Asian Games
Gold medal – first place 2016 Guwahati/Shillong Javelin throw
World Junior Championships
Gold medal – first place 2016 Bydgoszcz Javelin throw