Friday, May 3, 2024
keralaNewspolitics

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും പാലാ വിട്ടൊരു കളിക്കുമില്ലെന്നും മാണി സി കാപ്പന്‍.

പാലായ്ക്ക് വേണ്ടി പിടിമുറുക്കി മാണി സി കാപ്പനും. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും പാലാ വിട്ടൊരു കളിക്കുമില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ പാലായിലെ ഫലം ജോസ് കെ മാണിയ്ക്ക് അനുകൂലമല്ല. പാലാ ഉപതെരെഞ്ഞടുപ്പില്‍ തനിക്ക് ലഭിച്ച ഭൂരിപക്ഷം ഇപ്പോള്‍ ലഭിച്ചിട്ടില്ല. ജോസ് കെ മാണിയ്ക്ക് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.പാലാ എന്‍സിപിയുടെ സീറ്റാണ്. അത് നല്‍കണമെന്ന് ഇടതപക്ഷ ജനാധിപത്യ മുന്നണിയില്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. അത് ആര്‍ക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നമുദിക്കുന്നില്ല. മണ്ഡലത്തില്‍ എന്‍സിപിയുടെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.പാലായില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ നിയമസഭാ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് ജോസ് കെ മാണി വിഭാഗം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ലെന്ന പ്രതികരണവുമായി മാണി സി കാപ്പന്‍ രംഗത്തെത്തിയത്.