Friday, May 3, 2024
keralaNewspolitics

പാലാ വിട്ടുനല്‍കി എല്‍.ഡി.എഫില്‍ തുടരേണ്ട എന്‍.സി.പി ദേശീയ അധ്യക്ഷന്‍.

പാലാ അടക്കം സിറ്റിങ് സീറ്റുകള്‍ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. സിറ്റിങ് സീറ്റ് വിട്ടുനല്‍കി ഇടതുമുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് പവാറിന്റെ തീരുമാനം.
നിയമസഭാ സമ്മേളനം നടക്കുന്ന ഈ മാസത്ത് തന്നെ പവാര്‍ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച ചെയ്യും. പവാറിന്റെ തീരുമാനം സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്ററാണ് മാധ്യമങ്ങളെ അറിയിച്ചത്.തങ്ങളുടെ വികാരം പവാറിനെ ബോധ്യപ്പെടുത്താനായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ പീതാംബരന്‍ മാസ്റ്ററെ കൂടാതെ മാണി സി. കാപ്പന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.പാലാ സീറ്റ് വിട്ടു കൊടുക്കുന്ന പ്രശ്‌നമില്ലെന്നും എന്‍.സി.പി തന്നെ മല്‍സരിക്കുമെന്നും മാണി സി. കാപ്പനും വ്യക്തമാക്കി.