Friday, May 17, 2024
keralaNews

ചോറ്റാനിക്കരയില്‍ ദേശവിളക്ക് ഭക്തിസാന്ദ്രമായി.

ശബരിമല അയ്യപ്പസേവാസമാജം എല്ലാ വര്‍ഷവും ധനുമാസം ഉത്രം നാളില്‍ ചോറ്റാനിക്കരയില്‍ നടത്തിവരുന്ന ദേശവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി.ചോറ്റാനിക്കര ഭഗവതി റെസിഡന്‍സി ഹാളില്‍ നടന്ന ഉത്സവം അയ്യപ്പസേവാസമാജം സംസ്ഥാന കാര്യദര്‍ശി എം.കെ അരവിന്ദാക്ഷന്‍ ഉത്ഘാടനവും നിര്‍വ്വഹിച്ചു.

 

പ്രസിഡന്റ് എം എസ് രാജേന്ദ്രന്റെ അദ്ധ്യക്ഷതയിന്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചോറ്റാനിക്കര ഉപാദ്ധ്യക്ഷന്‍ കെ.കെ ബാലകൃഷണന്‍,ചോറ്റാനിക്കര ജെ: സെക്രട്ടറി വിവേക് എം നായര്‍, ബിജെപി മണ്ഡലം ഉപാദ്ധ്യക്ഷ അംബികാ ചന്ദ്രന്‍,ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മനോജ് ഹിന്ദു ഐക്യ വേദിപഞ്ചായത്ത് സെക്രട്ടറി ബിജു ആര്‍എസ് എസ് ചോറ്റാനിക്കര ഉപനഗര്‍സേവാ പ്രമുഖ് റ്റി ബി പ്രദീപ്.ട്രഷറര്‍ വിദ്യാനാഥ് ഷേണായി എന്നിവര്‍ സംസാരിച്ചു.ശാസ്താംപാട്ട് കലാകര സമിതി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി ആശാന്റെ നേതൃത്വത്തില്‍ ശാസ്താംപാട്ടും ദീപാരാധനക്ക് ശേഷം പ്രസാദവിതരണവും നടത്തി.