Friday, May 3, 2024
keralaLocal NewsNews

ജെയ്‌സണ്‍ ജേക്കബ് അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് കോട്ടയം കാരാപ്പുഴ ശങ്കരമംഗലം പടിപ്പുരയ്ക്കല്‍ ജെയ്‌സണ്‍ ജേക്കബ് (64) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച കോട്ടയം പുത്തന്‍പള്ളി സെമിത്തേരിയില്‍.

വിദ്യാര്‍ത്ഥി സംഘടനയിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ജെയ്‌സണ്‍ കെ. എസ്. യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു. 1986 കാലഘട്ടത്തില്‍ പ്രഥമ ജില്ലാ കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ കോട്ടയം ഡിവിഷനില്‍ നിന്നും യു. ഡി. എഫ് സ്ഥാനാര്‍ഥി ആയി മത്സരിച്ചിരുന്നു.