Friday, May 10, 2024
keralaNews

പാലക്കാട് ബിജെപിയുടെ സ്ഥാനാര്‍ഥിയാവുമെന്ന് ഇ.ശ്രീധരന്‍.

പാലക്കാട് ബിജെപിയുടെ സ്ഥാനാര്‍ഥിയാവുമെന്ന് ഇ.ശ്രീധരന്‍. രണ്ടുവര്‍ഷത്തിനകം പാലക്കാടിനെ മികച്ച നഗരമാക്കും. പഠിച്ചതും താമസിച്ചതും പാലക്കാട്ടെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. ശബരിമലവിഷയത്തില്‍ എല്ലം കഴിഞ്ഞശേഷം കണ്ണീരൊലിപ്പിച്ചിട്ട് കാര്യമില്ല. ഇപ്പോഴത്തേത് യഥാര്‍ഥ കണ്ണീര്‍തന്നെയാണോ?. എത്രയാളുകളുടെ വികാരമാണ് അന്ന് വ്രണപ്പെടുത്തിയത്. ബോധപൂര്‍വമാണ് ശബരമലയില്‍ ആളുകളെ കയറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഒരുക്കം ചര്‍ച്ചചെയ്യാന്‍ ബിജെപി ഒാഫിസിലെത്തിയതായിരുന്നു അദ്ദേഹം.