Friday, May 10, 2024
keralaNews

പാലക്കാട് പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി.

പാലക്കാട് പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി.പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി പാലാക്കാടെ പി എസ് സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരാണ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അരമണിക്കൂറോളം പൂട്ടിയിട്ടത്. പി.എസ്.സി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷം പൂട്ട് പൊളിച്ച് ജീവനക്കാരെ പുറത്തേക്ക് എത്തിച്ചു. പിഎസ് സി-പിണറായി സരിത കമ്മീഷനാണെന്ന പോസ്റ്റര്‍ ഓഫീസില്‍ പതിച്ച പ്രതിഷേധക്കാര്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.
അതേസമയം പി.എസ്.നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്‍ട്രോള്‍ റൂം സി.ഐ എ.സി സദന്‍ ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എന്‍എസ്യു നേതാവ് എറിക് സ്റ്റീഫന്‍ എന്നിവരും പരിക്കേറ്റവരിലുണ്ട്.