Monday, April 29, 2024
keralaNews

പാലക്കാട് നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

പാലക്കാട് :ഷൊര്‍ണൂര്‍ ഗണേശഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ. പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ ജയശ്രീ,ശ്രീക്കുട്ടി,ശ്രീജ എന്നിവര്‍ക്കും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അനഘയ്ക്കുമാണ് ക്ലാസ് ഇന്റര്‍വെല്‍ സമയത്ത് അസ്വസ്ഥത അനുഭവപ്പെട്ടത്.

ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും ഷൊര്‍ണൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരാണ്. എന്നാല്‍ ഹോസ്റ്റലിലെ മറ്റു കുട്ടികള്‍ക്ക് പ്രശ്‌നമില്ല.