Thursday, May 9, 2024
indiakeralaNews

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയിലെ ഒരു സ്വകാര്യ കോളേജ് പരിസരത്ത് പുലിയുടെ സാന്നിധ്യം

പാലക്കാട്: പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയിലെ ഒരു സ്വകാര്യ കോളേജ് പരിസരത്ത് പുലിയുടെ സാന്നിധ്യം. കോളേജ് വളപ്പില്‍ ഉണ്ടായിരുന്ന രണ്ട് നായ്ക്കള്‍ വന്യജീവി ആക്രമണത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദ്യശ്യങ്ങള്‍ കണ്ടെത്തിയത്. കോളേജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി സ്ഥലം പരിശോധിച്ചു. രണ്ടാഴ്ചയായി പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ പുലിയെ കാണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുലിയെ പിടിക്കാനായി വനം വകുപ്പ് കൂടുവെച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.