Monday, April 29, 2024
keralaNewsObituary

പാലക്കാട്ട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു

മലപ്പുറം: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തു.
പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മലപ്പുറം സ്വദേശി സിറാജുദ്ദീനെ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് പിടിച്ചെടുത്തു. മലപ്പുറം, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലെ നേതാക്കളുടെ പേരും ചിത്രവും അടങ്ങിയ ലിസ്റ്റാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി സിറാജുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.പേരുകള്‍ അടങ്ങിയ ലിസ്റ്റ് കിട്ടിയത് പോലീസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവില്‍ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. ഇതാണ് സഞ്ജിത്തിന്റെ കൊലയില്‍ സിറാജുദ്ദീന് പങ്കുണ്ടെന്ന സൂചന നല്‍കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് ഇയാളാണ്. മലപ്പുറത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ സിറാജുദ്ദീന്‍ ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണ്. ശ്രീനിവാസ് കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗൂഢാലോചന നടത്തിയിരുന്നു. ഇതില്‍ സിറാജുദ്ദീന്‍ പങ്കാളിയാണ്.