Wednesday, May 15, 2024
keralaNewspolitics

ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ പിണറായിയും കെഎം മാണിയും കൂടി ഒത്തുകളിച്ചു ബിജു രമേശ്.

 

ബാര്‍കോഴ കേസ് അന്വേഷണത്തില്‍ ഇടതുവലതു മുന്നണികള്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ്. ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു.ബാര്‍കോഴ കേസില്‍ തന്നോട് പരാതിയില്‍ ഉറച്ചു നില്‍ക്കണം എന്നു പറഞ്ഞ പിണറായി പിന്നീട് വാക്കുമാറ്റി. ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ പിണറായിയും കെഎം മാണിയും കൂടി ഒത്തുകളിച്ചു.