Wednesday, May 15, 2024
Local NewsNews

എരുമേലിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു .കോട്ടയം ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ പി എസ് ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലിസി സജി, ദേവസ്വം ബോര്‍ഡ് ഓവര്‍സിയര്‍ ഗോപന്‍ , സേവ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, സേവ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി, എന്നകാഞ്ഞിരപ്പള്ളി ഡി വൈ എസ് പി അനില്‍ കുമാര്‍ എം , വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുജീബ് റഹ്‌മാന്‍ , വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരായ ജയപ്രകാശ്, ദിലീസ്, നിര്‍മ്മല്‍ ബോസ്, ഷൈന്‍, ബിജു ഇ ഡി എന്നിവരും പങ്കെടുത്തു.