Wednesday, May 8, 2024
keralaNewsUncategorized

കോട്ടയത്ത് തെരുവ് നായ് ആക്രമണം

കോട്ടയം: പാമ്പാടി ഏഴാം മൈലില്‍ വീട്ടിലേക്ക് ഓടിക്കയറിയ വീട്ടമ്മക്ക് തെരുവ് നായ് ആക്രമണം. വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു.ഏഴാം മൈല്‍ സ്വദേശിനി നിഷ സുനിലിന് കടിയേറ്റത് വീട്ടിനുള്ളില്‍ വച്ച് നായയെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ നിഷയെ പിന്നാലെയെത്തി കടിക്കുക്കുകയായിരുന്നു. സമീപവാസികളായ രണ്ട് പേര്‍ക്കും കടിയേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.