Sunday, May 19, 2024
keralaNews

പാര്‍ട്ടി എന്നെ ഒരു ജോലി ഏല്‍പിച്ചു :ആ ജോലി ഭംഗിയായി ചെയ്തു ;ജോ ജോസഫ്

തിരഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും വിജയവുമുണ്ടാകും. വിജയം മാത്രമല്ല. പരാജയത്തെ പൂര്‍ണമായും അംഗീകരിക്കുന്നു. എല്ലാ വോട്ടുകളും വന്ന ശേഷം വിശകലനം ചെയ്തു മുന്നോട്ടു പോകും. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചത്. പാര്‍ട്ടി എന്നെ ഒരു ജോലി ഏല്‍പിച്ചു, ആ ജോലി ഭംഗിയായി ചെയ്തു എന്നു വിശ്വസിക്കുകയാണ്. നിലപാടുകള്‍ മുന്നോട്ടു വച്ചുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു നടത്തിയത്. പിഴവു പറ്റിയത് എവിടെ എന്നു പാര്‍ട്ടി പരിശോധിക്കും. രാഷ്ട്രീയത്തിന് അതീതമായി കൂടെനിന്ന എല്ലാവര്‍ക്കും സഖാക്കള്‍ക്കും നന്ദി പറയുന്നു. നിങ്ങള്‍ എല്ലാവരും നെഞ്ചോടു ചേര്‍ന്നുണ്ടാകും ജോ ജോസഫ്