Friday, May 10, 2024
keralaNews

ബാങ്ക് ഉദ്യോഗസ്ഥനെ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പമ്പാവാലി :തുലാപ്പള്ളി ആലപ്പാടിന് സമീപം പ്രവര്‍ത്തിക്കുന്ന കേരള ബാങ്കിലെ ഉദ്യാഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട്
പള്ളിപ്പാട് സ്വദേശി ഇടയിലെവീട്ടില്‍ സുരേഷ് ( 51 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ബാങ്ക് തുറക്കാനെത്തിയ മാനേജരാണ് സ്റ്റോര്‍ റൂമില്‍ സുരേഷ് മരിച്ചു കിടക്കുന്നത് കണ്ടത്. മൂന്നാഴ്ച മുമ്പാണ് സ്ഥലം മാറ്റത്തെ തുടര്‍ന്ന് ബാങ്കില്‍ ജോലിക്കെത്തിയത്. ഇന്നലെ വൈകിട്ട് കനത്ത മഴയായതിനാല്‍ പതിവ് പോലെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ബാങ്കിന്റെ സ്റ്റോര്‍ റൂമില്‍ കിടക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ജനപ്രതികളും, പമ്പാ പോലീസും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.