Friday, May 3, 2024
indiaNewsSports

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം വെള്ളി.

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം വെള്ളി. ഹൈജംപില്‍ എന്‍.കെ.നിഷാദ് കുമാറിനാണ് മെഡല്‍. 2.09 മീറ്റര്‍ ഉയരം ചാടിയാണ് നേട്ടം. അതേസമയം, പാരാലിംപിക്‌സ് ടേബില്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭാവിനാബെന്‍ പട്ടേല്‍ ഇന്ന് വെള്ളിമെഡല്‍ നേടിയിരുന്നു. ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷൂ യിങ്ങിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍വി. ബീജിങ്ങിലും ലണ്ടനിലും സ്വര്‍ണമെഡല്‍ നേടിയ താരമാണ് യിങ്. പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ്. അരയ്ക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ഭാവിന മല്‍സരിച്ചത്. ഒന്നാം വയസില്‍ പോളിയോ ബാധിച്ചാണ് ഭാവിനയുടെ കാലുകള്‍ തളര്‍ന്നത്.