Saturday, April 20, 2024
keralaNews

മൂന്നാം ക്ലാസുകാരിയെ അപമാനിച്ച പിങ്ക് പൊലീസ് ഓഫിസര്‍ക്ക് നല്ലനടപ്പിന് ഉത്തരവ്

മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളെന്ന് പറഞ്ഞ് പൊതുനിരത്തില്‍ അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഓഫിസര്‍ക്ക്
നല്ലനടപ്പിന് ഉത്തരവ് .ഡിജിപിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

സംഭവത്തിലെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് പിങ്ക് പൊലീസ് ഓഫിസര്‍ രജിതക്കെതിരെയുള്ള നടപടി. ആറ്റിങ്ങല്‍ ഡിവൈ എസ് പി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട് റൂറല്‍ എസ് പിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. പൊലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കൊച്ചു പെണ്‍കുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തുകയായിരുന്നു. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മകളുമാണ് ചെയ്യാത്ത കുറ്റത്തിന്

പൊതുനിരത്തില്‍ അപമാനം ഏറ്റുവാങ്ങിയത്. എന്നാല്‍ ഫോണ്‍ പിന്നീട് പൊലീസുകാരുടെ ബാഗില്‍ നിന്നു തന്നെ കണ്ടെത്തി.ഫോണ്‍ എടുക്കുന്നതും മകളുടെ കൈയില്‍ കൊടുക്കുന്നതും താന്‍ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ് ഭയന്ന് കരയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ചുറ്റും കൂടി. ജയചന്ദ്രന്റെ ഷര്‍ട് ഉയര്‍ത്തി ദേഹപരിശോധന നടത്തുകയും മോഷ്ടാവെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.