Thursday, May 2, 2024
keralaNews

പാചക വാതക വില കൂട്ടി, ഇന്ന് വര്‍ദ്ധിപ്പിച്ചത് 25 രൂപ

പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് അഞ്ച് രൂപയാണ് കുറച്ചത്.