Tuesday, April 30, 2024
keralaNews

കേരളത്തില്‍ ഓഗസ്റ്റ് 2 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴ

തിരുവനന്തപുരം : കേരളത്തില്‍ ഓഗസ്റ്റ് 2 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 115.5 മില്ലിമീറ്റര്‍) മഴയ്ക്കും, ഓഗസ്റ്റ് 2 മുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്ത/ അതിതീവ്രമായ മഴയ്ക്കും (204 മില്ലിമീറ്ററില്‍ കൂടുതല്‍) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണു റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.