Wednesday, May 8, 2024
Newsworld

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ പലസ്തീനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നത്. അമേരിക്കന്‍ ചിന്തകനും പണ്ഡിതനുമായി നോം ചോംസ്‌കിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് ഇക്കാര്യം പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

പലസ്തീനികളോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം ക്രൂരമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നോം ചോംസ്‌കിയുടെ വാക്കുകളാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മുകളിലായി #we tandWithGaza #WeStandWithPalestine, എന്നീ ഹാഷ് ടാഗുകളും ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ഹമാസ് ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടിരുന്നു. രൂക്ഷമായ റോക്കറ്റാക്രമണമാണ് ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിനു നേര്‍ക്ക് നടത്തുന്നത്. ഇതിനു ഇസ്രായേല്‍ കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.