Tuesday, May 14, 2024
Uncategorized

ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്

 പാലസ്തീന്‍ ഭീകരര്‍ക്കെതിരെ അമേരിക്ക;                                     നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് ബൈഡന്റെ പിന്തുണ

: ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക. പാലസ്തീന്‍ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു.                                                                                             ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പ്രതികരിച്ചു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ഇന്ത്യ, ചൈന, ഇറ്റലി, ജര്‍മനി എന്നീ ര്ാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അധിനിവേശ നീക്കങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു റഷ്യയുടെ പ്രതികരണം.                                         പാലസ്തീന്റെ ആക്രമണത്തില്‍ 7 ഇസ്രായേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയില്‍ 67 പാലസ്തീനികളേയും ഇസ്രായേല്‍ വധിച്ചു. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസ, മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്ല എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഹമാസ് സൈനികവിഭാഗമാണ് ഖ്വാസം ബ്രിഗേഡ്. ഇവരെ ലക്ഷ്യംവെച്ചായിരുന്നു ഇസ്രായേലി പ്രത്യാക്രമണം.                                                                                                                    പാലസ്തീന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.