Tuesday, April 30, 2024
EntertainmentkeralaNews

കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയെന്നും, കീമോ തെറാപ്പി തുടങ്ങിയെന്നും; കാന്‍സറിനോട് പൊരുതി നടന്‍ സുധീര്‍.

കാന്‍സര്‍ ബാധിതനാണെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നുവെന്നും വെളിപ്പെടുത്തി നടന്‍ സുധീര്‍. മരണം മുന്നില്‍ക്കണ്ട അവസ്ഥയെ കുറിച്ചാണ് താരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയെന്നും കീമോ തെറാപ്പി തുടങ്ങിയെന്നും സുധീര്‍ കുറിച്ചു. എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തുവെന്നും താരം കുറിച്ചു. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ് സുധീര്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡ്രാക്കുള സിനിമ മുതല്‍ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വര്‍ഷക്കാലമായി പലര്‍ക്കും motivation ആകാന്‍ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.

തുടരെ കഴിച്ച ഏതോ ആഹാരം cancer ന്റെ രൂപത്തില്‍ nice പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാന്‍ പേടിയില്ല, മരണം മുന്നില്‍ കണ്ടു ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ doctorഉം ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന്

surgery കഴിഞ്ഞു, അമൃതയില്‍ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു. chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കല്‍സ് കേട്ടു മടുത്തു എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ Shootല്‍ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, director മനു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം… ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ.