Tuesday, May 21, 2024
NewsObituaryworld

കാനഡയിലെ കൊലപാതക പരമ്പര അക്രമികളില്‍ ഒരാള്‍ മരിച്ചു

കാനഡ: കാനഡിയിലെ സസ്‌കാച്വാന്‍ പ്രവിശ്യയില്‍ പത്തു പേരെ കുത്തിക്കൊന്ന ആക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.അക്രമികളില്‍ ഒരാളായ ഡാമിയന്‍ സാന്‍ഡേഴ്‌സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.                                              ശരീരത്തില്‍ മുറിവുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.രണ്ടാമനായ മൈല്‍സ് സാന്‍ഡേഴ്‌സണ് വേണ്ടി കനേഡിയന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കാനഡയില്‍ ആക്രമണ പരമ്പര ഉണ്ടായത്. സസ്‌കാച്വാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളില്‍ ആണ് ആക്രമണ പരമ്പര ഉണ്ടായത്.                                                                                                                            പത്ത് പേരെ കുത്തിക്കൊന്നു. 15പേര്‍ക്ക് പരിക്ക് ഏറ്റു. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു