Thursday, May 9, 2024
keralaNewspolitics

പ്രളയഘട്ടത്തില്‍ നമ്മുടെ പ്രതിപക്ഷം നിഷേധ നിലപാട് സ്വീകരിച്ചു ;മുഖ്യമന്ത്രി

പ്രളയഘട്ടത്തില്‍ നമ്മുടെ പ്രതിപക്ഷം സ്വീകരിച്ച സമീപനം എന്താണ് ?ദുരന്തം ഉണ്ടായ ഘട്ടത്തില്‍ പ്രതിപക്ഷത്തേയും കൂട്ടിയാണ് ദുരിത ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. അപകട സമയങ്ങളില്‍ നാടൊന്നാകെ ഒന്നിച്ചു നില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ നിഷേധ നിലപാട് കൈക്കൊള്ളുന്നത്.എന്ന ചോദ്യം ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചു.കേരള പര്യടനത്തിന്റെ ഭാഗമായി റാന്നിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ദുരിതാശ്വാസ നിധിയെ പോലും തകര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചില്ലേ . നമ്മുടെ നാട് എങ്ങനെയും തകരട്ടെ എന്നല്ലേ ഇവര്‍ ചിന്തിച്ചത്. എന്നാല്‍ നമ്മുടെ നാട് അങ്ങനെ തകര്‍ക്കാന്‍ എല്‍ഡിഎഫ് ഒരുക്കമായിരുന്നില്ല. നാടും നാട്ടുകാര്‍ ഒന്നടങ്കം എല്‍ഡിഎഫിനൊപ്പം സര്‍ക്കാരിനൊപ്പം അണിനിരന്നു.അങ്ങനെ ഈ ദുരിതങ്ങളെ അതിജീവിക്കാന്‍ നമുക്കായി എന്നും മുഖ്യമന്ത്രി പറഞ്ഞു.ആ യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റാന്നിയില്‍ നടന്ന പരിപാടിയില്‍ ഉണ്ടായ ആവേശകരമായ പങ്കാളിത്തം എല്‍ഡിഎഫില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നത് എന്ന്  മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. റാന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണന്റെ വിജയം സുനിശ്ചിതമാണ്. ജനങ്ങളത് ഉറപ്പിച്ചിരിക്കുന്നു എന്നും വളരെ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി പറഞ്ഞു.