Friday, May 3, 2024
keralaNewsObituary

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി.

വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി അഷ്മിതയാണ് മരിച്ചത്.ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭന്‍- വിമല ദമ്പതികളുടെ മകളാണ് അഷ്മിത.വീട്ടുമുറ്റത്തെ കിണറ്റിലാണ് അഷ്മിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ്.എസ്.എല്‍.സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറിനരികിലേക്ക് പോയിരുന്നു. ഏറെ നേരം കാണാത്തതിനെത്തുടര്‍ന്ന് അ?ന്വേഷിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.