Thursday, May 16, 2024
keralaNewsObituary

പത്തനംതിട്ടയില്‍ യുവതിയെ യുവാവ് വെട്ടിക്കൊന്നു

പത്തനംതിട്ട: പത്തനംതിട്ട കീക്കൊഴൂരൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 27 വയസുകാരി രജിത ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന അതുല്‍ സത്യന്‍ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളായ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്‍, അമ്മ, അനുജത്തി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.