Friday, May 17, 2024
indiaNews

ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റിനകത്ത് കയറിയ പുലി പിടിയില്‍

ബംഗളൂരുവില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിയെ ബന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിലേക്ക് മാറ്റും. പത്തു ദിവസത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് പുലിയെ പിടികൂടിയത്.

കഴിഞ്ഞ മാസം 23ന് രാത്രിയാണ് ബംഗളൂരു നഗരത്തില്‍നിന്നു 20 കിലോ മീറ്റര്‍ മാറി ബന്നാര്‍ഘട്ട റോഡില്‍ ജനവാസമേഖലയില്‍ പുലിയെ കണ്ടത്. പുലി കോളനിക്ക് സമീപത്തെ റോഡ് മുറിച്ച് കടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നീട്, ബെന്നാര്‍ഘട്ട മേഖലയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിനകത്തും പുലിയെ കണ്ടെത്തിയിരുന്നു.

അപ്പാര്‍ട്ട്മെന്റിനകത്ത് പുലി കറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം ബന്നാര്‍ഘട്ട വന്യജീവി സങ്കേതത്തിന് സമീപത്തെ അശാസ്ത്രീയമായ കെട്ടിടനിര്‍മാണമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനവുമുണ്ട്.