Friday, May 3, 2024
Newsworld

പതിനായിരക്കണക്കിന് മയിലുകളെ കൊന്നൊടുക്കി ന്യൂസിലാന്‍ഡ്.

മയില്‍ ശല്യം രൂക്ഷമായിരിക്കുകയാണ് ന്യൂസിലാന്‍ഡില്‍. തുടര്‍ന്ന് അവയെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ന്യൂസിലാന്‍ഡുകാര്‍. പതിനായിരക്കണക്കിന് മയിലുകളെയാണ് ഇതുവരെ കൊന്നൊടുക്കിയത്. കൃഷിയ്ക്ക് നാശം വിതയ്ക്കുന്ന മയിലുകളിലെ പ്ലേഗാണ് ഇവയെ കൊന്നൊടുക്കാന്‍ കാരണം. കൂടാതെ സാധാരണക്കാര്‍ക്ക് വിനോദത്തിന് വേണ്ടിയും ടൂറിസത്തിന് വേണ്ടിയും മയിലുകളെ വേട്ടയാടാനും ന്യൂസിലാന്‍ഡ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.

പ്രകൃതിയ്ക്ക് ദോഷമായി മാറിയതോടെ നിരവധി രാജ്യങ്ങളില്‍ വന്യമൃഗങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്. മാനുകളും മുയലുകളും കങ്കാരുവുമൊക്കെ കൊന്നൊടുക്കിയവയില്‍പ്പെടുന്നു. 1932നും 1945നും ഇടയില്‍ 30 ലക്ഷം മാനുകളെയാണ് ന്യൂസിലാന്‍ഡില്‍ കൊന്നൊടുക്കിയത്. മാനുകളെ വെടിവച്ചു കൊല്ലാന്‍ ഹെലികോപ്ടറുകള്‍ വരെ ഉപയോഗിച്ചിരുന്നു. മാനുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിയതോടെയാണ് കൊന്നത്.